തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ക്ലാസുകള്‍ നഷ്ടമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് തീരുമാനമായി. ഇത് സംബന്ധിച്ച് ഉടനടി തീരുമാനം കൈക്കൊള്ളണമെന്ന് സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നിര്‍ദേശം നല്കി.
അവധി ദിനങ്ങളില്‍ ക്ലാസുകള്‍ നടത്തി കൃത്യസമയത്ത് തന്നെ കോഴ്സുകള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്കി. ചില സ്ഥലങ്ങളില്‍ കൂടുതല്‍ അധ്യയനദിനങ്ങള്‍ നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: