കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി. ജോര്‍ജ് എംഎല്‍എയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധം ശക്തം.
വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പൂഞ്ഞാറില്‍ മത്സരിച്ചാല്‍ അവിടെയെത്തി അയാള്‍ക്കെതിരായി പ്രചരണം നടത്തുമെന്ന് സ്ത്രീവേദി പ്രവര്‍ത്തക മേഴ്സി അലക്സാണ്ടര്‍ പറഞ്ഞു.
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും വെറുതെയിരിക്കില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: