സാഫ് കപ്പ് ഇന്ത്യ- മാലിദ്വീപ് ഫൈനല്‍

Friday 14 September 2018 1:17 am IST

ധാക്ക: കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ നാളെ മാലിദ്വീപിനെ നേരിടും. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യ സെമിയില്‍ മാലിദ്വീപ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് നേപ്പാളിനെ പരാജയപ്പെടുത്തി.

പാക്കിസ്ഥാനെതിരായ സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ലാലിയാസുല ചങ്‌ത്തേയ്ക്ക് നാളെത്തെ ഫൈനലില്‍ കളിക്കാനാകില്ല.

ഈ ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം നേടിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാലിദ്വീപിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഫൈനലിലും ഇന്ത്യ ആധിപത്യം സ്ഥാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.