ലോക ഷൂട്ടിങ്ങ്: ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

Friday 14 September 2018 1:18 am IST

ചാങ്‌വോണ്‍: ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യ രണ്ട് സ്വര്‍ണമെഡലുകള്‍ കൂടി നേടി.

ജൂനിയര്‍ പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റളില്‍ ഉദയ്‌വീര്‍ സിങ് സ്വര്‍ണം നേടി. ഈ ഇനത്തിന്റെ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ സ്വര്‍ണം സ്വന്തമാക്കി.

വ്യക്തിഗത വിഭാഗത്തില്‍ 587 പോയിന്റു നേടിയാണ് ഉദയ് വീര്‍ സിങ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കയുടെ ഹെന്‍ റി ലെവറെറ്റ്് വെള്ളിയും (584) കൊറിയയുടെ ലീ ജീക്ക് യൂണ്‍ (582) വെങ്കലവും കരസ്ഥമാക്കി. ഈ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരുതാരമായ വിജയ് വീര്‍ സിദ്ധു നാലാം സ്ഥാനത്തെത്തി.

ഉദയ് വീര്‍ സിങ് നയിച്ച ഇന്ത്യന്‍ ടീം 1736 പോയിന്റ് നേടിയാണ് ടീം സ്വര്‍ണം കരസ്ഥമാക്കിയത്. ചൈന വെള്ളിയും (1730), കൊറിയ വെങ്കലവും (1721) നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.