ഇന്ത്യന്‍ വനിതകള്‍ക്ക് ഏകദിന പരമ്പര

Friday 14 September 2018 1:33 am IST

ഗാലി: ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ഏഴു റണ്‍സിന് വിജയിച്ചതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന്റെ തകര്‍ക്കാന്‍ പറ്റാത്ത ലീഡ്് നേടി. അവസാന മത്സരം ഞായറാഴ്ച നടക്കും.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ അമ്പത് ഓവറില്‍ 219 റണ്‍സിന് ഓള്‍ ഔട്ടായി. തുടര്‍ന്ന് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യ 48.1 ഓവറില്‍ 212 റണ്‍സിന് പുറത്താക്കി.

ക്യാപ്റ്റന്‍ മിതാലി രാജ് , താനിയ ഭാട്ടിയ എന്നിവരുടെ മികവിലാണ് ഇന്ത്യ 219 റണ്‍സ് നേടിയത്. മിതാലി 121 പന്തില്‍ നാല് ഫോറുള്‍പ്പെടെ 52 റണ്‍സ് നേടി. അടിച്ചു തകര്‍ത്ത താനിയ ഭാട്ടിയ 66 പന്തില്‍ 68 റണ്‍സ് എടുത്തു. ഒമ്പത് പന്ത് അതിര്‍ത്തി കടത്തി. ഹെമലത 35 റണ്‍സ് നേടി. ഓപ്പണര്‍ സ്മൃതി മന്ദാന്‍ പതിനാല് റണ്‍സിന് പുറത്തായി.

മറുപടി പറഞ്ഞ ശ്രീലങ്ക ജയന്‍ഗാനി (57) എ്ച്ച്എഎസ്ഡി സിരിവര്‍ധനെ (49) എന്നിവരുടെ മികവില്‍ വിജയത്തിലേക്ക് നീങ്ങിയതാണ്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞ് ശ്രീലങ്കയെ വീഴ്ത്തി. എം.ജോഷി 51 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. ആര്‍.എസ്.ഗെയ്ക്കുവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.