നായകസ്ഥാനം ഒഴിഞ്ഞത് പുതിയ ക്യാപ്റ്റന് ടീമിനെയൊരുക്കാന്‍: ധോണി

Friday 14 September 2018 1:38 am IST

റാഞ്ചി: വിരാട് കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകാന്‍ അനുവദിച്ചതിന്റെ കാരണം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി വെളിപ്പെടുത്തി. 

2019 ലെ ഐസിസി ലോകകപ്പിന്  ടീമിനെയൊരുക്കുന്നതിന് പുതിയ ക്യാപ്റ്റന് ആവശ്യമായ സമയം ലഭിക്കുന്നതിനുവേണ്ടിയാണ് താന്‍ നായകസ്ഥാനം ഒഴിഞ്ഞതെന്ന്് ധോണി പറഞ്ഞു. 

റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ സിഐഎസ്എഫ് സംഘടിപ്പിച്ച പ്രചോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധോണി.

2017 ല്‍ ധോണി രാജിവച്ചതിനെ തുടര്‍ന്നാണ് കോഹ്‌ലി ഇന്ത്യന്‍ ടീമിന്റെ നായകനായത്. ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള തന്റെ തീരുമാനത്തെ ധോണി ന്യായീകരിച്ചു. 

യഥാര്‍ഥ സമയത്തു തന്നെയാണ് താന്‍ രാജിവെച്ചത്. ഇന്ത്യ കണ്ടതില്‍ ഏറ്റവും മികച്ച ക്യാപറ്റന്മാരില്‍ ഒരാളാണ് ധോണി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീം പരിശീലന മത്സരങ്ങള്‍ കളിക്കണമായിരുന്നെ് ധോണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.