ഇന്ത്യന്‍ ടീം യാത്രതിരിച്ചു

Friday 14 September 2018 1:39 am IST

മുംബൈ: രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പില്‍ മത്സരിക്കാനായി ദുബായിയിലേക്ക് പുറപ്പെട്ടു.

ഏകദിന സ്‌പെഷ്യലിസ്റ്റായ മഹേന്ദ്ര സിങ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ടീമിലുണ്ട്.

ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചില താരങ്ങളാണ് ഇന്നലെ ദുബായിലേക്ക് യാത്ര തിരിച്ചത്. ശേഷിക്കുന്നവര്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ പതിനെട്ടിന് ഹോങ്കോങ്ങിനെ നേരിടും. തൊട്ടടുത്ത ദിവസം ഇന്ത്യ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. ആറു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പിന് നാളെ തുടക്കം കുറിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.