പ്രളയക്കെടുതി: ഹിന്ദു എക്കണോമിക് ഫോറം മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

Friday 14 September 2018 3:57 am IST

കൊച്ചി: ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന ഭാരവാഹികള്‍ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ക്കാണ് പ്രളയക്കെടുതിയില്‍ വ്യാപാര-വ്യവസായ മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയത്. 

എച്ച്ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.ജി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍, ട്രഷറര്‍ വിത്തല്‍ ബോസ്, ജോ. സെക്രട്ടറി രഞ്ജുമോന്‍, തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റ് കെ. അരവിന്ദാക്ഷന്‍ എന്നിവരാണ് മന്ത്രിമാരെ കണ്ടത്.

എല്ലാ വായ്പകള്‍ക്കും രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, സഹ. ബാങ്കുകളില്‍ നിന്ന് 10 ലക്ഷം വരെ പലിശരഹിത വായ്പ അനുവദിക്കുക, നഷ്ടം വിലയിരുത്താനായി താലൂക്ക് തല വ്യാപാര-വ്യവസായ പ്രതിനിധികളെ ഉള്‍പ്പെടുത്തിജനകീയ കമ്മിറ്റി രൂപീകരിക്കുക, നഷ്ടം വന്ന വ്യാപാരികള്‍ക്ക് തിരിച്ച് നല്‍കാവുന്ന വ്യവസ്ഥയില്‍ അഞ്ച് ലക്ഷം രൂപ താല്‍ക്കാലിക ആശ്വാസം നല്‍കുക, അഞ്ച് വര്‍ഷം കഴിഞ്ഞ് തിരിച്ചെടുക്കാവുന്ന പ്രളയ ദുരിതാശ്വാസ ബോണ്ട് ഇറക്കുക, ദുരിതത്തില്‍ പെടാത്ത എല്ലാ വ്യാപാരികളെയും കൊണ്ട് 5000 രൂപയുടെ ബോണ്ട് എടുക്കാന്‍ പ്രേരിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.