ശാരീരികാസ്വാസ്ഥ്യം: മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍

Friday 14 September 2018 7:58 am IST
അര്‍ബുധം ബാധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഇക്കഴിഞ്ഞ ആറാം തീയതിയാണ് തിരിച്ചെത്തിയത്.

പനാജി:  ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍. ആമാശയത്തില്‍ അര്‍ബുധം ബാധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന പരീക്കര്‍ ഇക്കഴിഞ്ഞ ആറാം തീയതിയാണ് തിരിച്ചെത്തിയത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

ബിജെപി എംഎല്‍എയും സ്പീക്കറുമായ മൈക്കല്‍ ലോബോയോണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈവര്‍ഷമാദ്യം മൂന്നുമാസത്തോളം പരീക്കര്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.