ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ്

Friday 14 September 2018 10:42 am IST
പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടെന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്‍. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടെന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.

യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തിയത്.  മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ കന്യാസ്ത്രീയുടെ സുഹൃത്തായ മറ്റൊരു കന്യാസ്ത്രീ എഴുതിചേര്‍ത്തതാണ്. മഠത്തിലെ സിസിടിവിയുടെ കണ്‍ട്രോള്‍ കന്യാസ്ത്രീകള്‍ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. 

2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.