ചണ്ഡീഗഢ്: ഹരായാനയില്‍ 19 വയസുകാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി രാഷ്ട്രപതിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
റിവാരിയിലുള്ള ട്യൂഷന് സെന്ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിനിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ കൂടാതെ മറ്റ് കുറച്ചുപേര്‍ കൂടി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അവരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.
ഗ്രാമത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മകളുടെ പരാതില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരു സ്റ്റേഷനിലേക്ക് ഓടിച്ചതായും മാതാപിതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: