വൈകിയെങ്കിലും നീതി നടപ്പായെന്ന് നമ്പി നാരായണന്‍

Friday 14 September 2018 11:33 am IST
ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന വിധിയാണിത്. ഇതിനു മുമ്പും ഇത്തരം പീഡനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു.‘

തിരുവനന്തപുരം:  വൈകിയെങ്കിലും നീതി നടപ്പായെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥരില്‍ നിന്നും പണം ഈടാക്കണം എന്ന വിധിയില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റം വരുത്തിയ വിധിയാണ് ചാരക്കേസില്‍ സുപ്രിം കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സിബിഐ അന്വഷണമാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. നഷ്ടപരിഹാരമായ അന്‍പതു ലക്ഷം രൂപ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. ഇതു നല്ല തീരുമാനമായാണ് കാണുന്നത്. ആര്‍ക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന വിധിയാണിത്. ഇതിനു മുമ്പും ഇത്തരം പീഡനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

നഷ്ടപരിഹാരമല്ല, തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയാണ് പ്രധാനമായും അഗ്രഹിക്കുന്നത്. സിബിഐ അന്വേഷണമാണ് അതിന് ആഗ്രഹിച്ചിരുന്നത്. ആഗ്രഹിക്കുന്ന എല്ലാം കോടതിയില്‍നിന്നു കിട്ടണമെന്നില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ അറിയില്ല. എത്ര കാലം കൊണ്ടു പൂര്‍ത്തിയാക്കുമെന്നോ എന്തൊക്കെയാണ് വ്യവസ്ഥകളെന്നോ അറിയില്ല. അതെല്ലാം അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.