ഇന്ദോര്‍: ദാവൂദി ബൊഹ്റാ ഇസ്ലാമിക സമൂഹത്തിന്റെ മതാധ്യക്ഷനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, അഷാറാ മുബാരക് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു.
ഇസ്ലാമിക വര്‍ഷാരംഭത്തിന്റെ ആദ്യ പത്തുദിവസം, പ്രവാചകന് മുഹമ്മദ് നബിയുടെയും ചെറുമകന് ഇമാം ഹുസൈന്റെയും സ്മരണക്ക് നടത്തുന്ന ആഘോഷമാണ് അഷാറാ മുബാരക്. ദാവൂദി ബൊഹ്റാ സമൂഹ അധ്യക്ഷന്‍ സെയ്ദ്നാ മുഫാദല്‍ സയ്ഫുദീന്‍, പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു. മോദി മറുപടി പ്രസംഗങ്ങത്തില്‍ ബോഹ്റാ സമൂഹത്തിന്റെ സാമൂഹ്യസേവനവും രാജ്യ സേവനവും വിവരിച്ച് പ്രശംസിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലയില്‍ വരുത്തിയ പരിഷ്കാരങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും മോദി വിവരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ബൊഹ്റാ സമൂഹം നല്കുന്ന പിന്തുണയ്ക്ക് മോദി നന്ദി പറഞ്ഞു.
ഇന്ദോറിലെ സൈഫി നഗര്‍ മോസ്കില്‍ നടന്ന ഗംഭീര പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: