ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി പുറപ്പെട്ടു

Friday 14 September 2018 2:45 pm IST
ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സെര്‍ബിയയിലെ ഇന്ത്യന്‍ സമൂഹത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. സെര്‍ബിയന്‍ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും ചില കരാറുകളില്‍ ഒപ്പുവയ്ക്കും. സെര്‍ബിയന്‍ ദേശീയ അസംബ്ലയില്‍ ഉപരാഷ്ട്രപതി സംസാരിക്കും.

ന്യൂദല്‍ഹി: ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പുറപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളായ സെര്‍ബിയ, മാള്‍ട്ട, റുമാനിയ എന്നീ രാജ്യങ്ങളിലാണ് അദ്ദേഹത്തിന്റെ പര്യടനം. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിലേക്ക് പുറപ്പെട്ട അദ്ദേഹത്തിനൊപ്പം കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ലയും നാല് എംപിമാരും ബിസിനസ് ഗ്രൂപ്പ് മേധാവികളുമുണ്ട്.

ഇന്ന് വൈകിട്ട് അദ്ദേഹം സെര്‍ബിയയില്‍ എത്തും. ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സെര്‍ബിയയിലെ ഇന്ത്യന്‍ സമൂഹത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും. സെര്‍ബിയന്‍ പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുരാജ്യങ്ങളും ചില കരാറുകളില്‍ ഒപ്പുവയ്ക്കും. സെര്‍ബിയന്‍ ദേശീയ അസംബ്ലയില്‍ ഉപരാഷ്ട്രപതി സംസാരിക്കും.

16ന് അദ്ദേഹം മാള്‍ട്ടയില്‍ എത്തും. പിന്നീടാണ് റുമാനിയയിലേക്ക് പോകുന്നത്. മൂന്ന് രാജ്യങ്ങളുമായി ഇന്ത്യ വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിടും. വാണിജ്യ, സാംസ്‌കാരിക, പാരിസ്ഥിതിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് ഉപരാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.