കൊച്ചി: ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് അപമാനിക്കാനാണെന്ന് കന്യാസ്ത്രീകള്‍. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പരാതിക്കാരിയുടെ ബന്ധുക്കളോട് ആലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മിഷനറീസ് ഓഫ് ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത്. ഇത് ഇരയെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് കന്യാസ്ത്രീകള്‍. കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: