കണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ അഴീക്കോട്ടെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന ‘എന്റെ വീടും… എന്റെ നാടും…’ കൊതുകുനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഉദ്ഘാടനം 16ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ.സൂരജ് പാണയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നര്‍ത്തകിയും അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ ആശാശരത്ത് നയിക്കുന്ന ആശാനടനം അരങ്ങേറും.
നേരത്തെ ആഗസ്റ്റ് 12ന് നടത്താന്‍ തീരുമാനിച്ച മാരത്തണ്‍ പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000, 10000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ആദ്യം ഫിനിഷ് ചെയ്യുന്ന 10 പേര്‍ക്ക് 1000 രൂപയുടെ കാഷ് അവാര്‍ഡുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകമായി നടക്കുന്ന മത്സരത്തില്‍ 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് മത്സരിക്കാം. രജിസ്ട്രേഷന് സൗജന്യം. പേര്, മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ 6282386240 വാട്സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
വാര്‍ത്താ സമ്മേളനത്തില്‍ ദയ ട്രസ്റ്റ് ചെയര്മാന് ഡോ.എന്‍.കെ.സൂരജ്, വി.നജീഷ്, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റോയ് റോജസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇസ്രത്ത് ഷാഹി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: