കണ്ണൂര്‍: തലശ്ശേരി, തിരുവങ്ങാട് സര്‍ഗലയ നൃത്തവിദ്യാലയത്തില്‍ 20, 21 തിയതികളില്‍ നട്ടുവാങ്ക താളം പരിശീലനക്കളരി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നൃത്തം അഭ്യസിക്കുന്ന ആര്‍ക്കും പങ്കെടുക്കാം. കലാമണ്ഡലം ഹരികൃഷ്ണന്, കാര്‍ത്തിക ഹരികൃഷ്ണന് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. അഷ്ടപദി ആചാര്യന് പയ്യന്നുര്‍ കൃഷ്ണമണി മാരാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി.കെ.ഡി മുഴപ്പിലങ്ങാട് ചടങ്ങില്‍ അധ്യക്ഷതവഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍, കെ.കൃഷ്ണകുമാര്‍, ടി.കെ.ഡി.മുഴപ്പിലങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: