കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റും ജില്ലാ സഹകരണ ബാങ്കും സംയുക്തമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും സഹകരണ സംഘങ്ങള്‍ക്കുള്ള സുസ്ഥിര ബിസിനസ്സ് അവസരങ്ങളും എന്ന വിഷയത്തില്‍ 17ന് ഏകദിന സെമിനാര്‍ നടത്തുന്നു. കാലത്ത് പത്തിന് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജയിംസ് മാത്യു എംഎല്‍എ, കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.ഷാനവാസ് ഐഎഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
കാലത്ത് 11 ന് ഗതാഗതം വിനോദ സഞ്ചാരം, ഉച്ചക്ക് 12.30ന് കാര്‍ഷികവും അനുബന്ധ പരമ്പരാഗത വ്യവസായ ഉല്‍പ്പാദനവും കയറ്റുമതിക്കും ഉച്ചക്ക് 2.30ന് നൂതന പദ്ധതികളും നിയമ വ്യവസ്ഥയും എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധ സമിതി ചര്‍ച്ച നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.വേണുഗോപാല്‍, എം.കെ.ദിനേഷ് ബാബു, വി.എന്‍.ബാബു, എം.വി.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: