കണ്ണൂര്‍: ദേശീയപാത ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കാനായി ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ച ത്രിഡി നോട്ടിഫിക്കേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബൈപ്പാസ് വിരുദ്ധ ആക്ഷന്‍ കമ്മറ്റികള്‍ സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആക്ഷന്‍ കമ്മറ്റികളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ മൂന്ന് ദിവസമായി നടത്തി വന്ന ഉപവാസസമരം ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു.
ത്രിഡി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന തുരുത്തി, കോട്ടക്കുന്ന്, വേളാപുരം, കല്ലുകെട്ടുചിറ എന്നിവിടങ്ങളില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ആക്ഷന്‍ കമ്മറ്റികള്‍ സംയുക്തമായാണ് പ്രക്ഷോഭം നടത്തുന്നത്. തുരുത്തി, കോട്ടക്കുന്ന്, വേളാപുരം, കല്ലുകെട്ടുചിറ തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് രാവിലെ മുതല്‍ വൈകുന്നേരം വരെ സമരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: