ട്ടന്നൂര്‍: ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി മട്ടന്നൂര്‍ ശിവപുരം റോഡ് തകര്‍ന്നു. മട്ടന്നൂര്‍-ശിവപുരം റോഡില്‍ ശ്രീശങ്കര വിദ്യാപീഠം സ്കൂളിനു സമീപത്താണ് പൈപ്പു പൊട്ടിയത്. കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ മട്ടന്നൂര്‍ നഗരസഭയില്‍ കുടിവെള്ള വിതരണം നടത്തുന്ന പൈപ്പിലാണ് പൊട്ടലുണ്ടായത്. റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് പൊട്ടിയതിനാല്‍ വൈള്ളം കുത്തിയൊഴുകി റോഡ് തകര്‍ന്നതിനാല്‍ ഇതു വഴി വാഹനങ്ങള്‍ കടന്നു പോവാന്‍ പ്രയാസപ്പെടുകയാണ്. ബസ് ഉള്‍പ്പെടെ പൈപ്പു പൊട്ടിയ ഭാഗത്ത് രൂപപ്പെട്ട കുഴിയില്‍ താഴ്ന്നു പോകുന്നുണ്ട്. കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് റോഡിന്റെ മധ്യഭാഗത്തിലൂടെ സ്ഥാപിച്ചതാണ് റോഡു തകരാനിടയാക്കിയത്. പൈപ്പുപൊട്ടി ഏറെ സമയം ജലം പാഴായതിനു ശേഷമാണ് പമ്പിംഗ് നിര്‍ത്താന്‍ അധികൃതര്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: