കണ്ണൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. താണ മാണിക്ക കാവിന് സമീപത്തെ ശ്രീലേഷ് (21)നെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എസ്ഡിപിഐ കണ്ണൂര്‍ ഡിവിഷന് പ്രസിഡണ്ട് ജാഫറി(32)നെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ താണ റേഷന്‍ കടയ്ക്ക് സമീപമുളള റോഡിലൂടെ നടന്നു പോകവെ ജാഫറിന്റെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ ശ്രീലേഷിനെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ശ്രീലേഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: