ന്യൂദല്‍ഹി: പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നാര്‍ക്കോട്ടിക്ക് സെല്‍ എ.എസ്.ഐ ആശോക് സിംഗ് തോമറിന്റെ മകന് രോഹിത് തോമറിനെതിരെ ദൽഹി പോലീസ് കേസെടുത്തത്.
നഗരത്തിലെ ഒരു പ്രധാന ബി.പി.ഒ സെന്ററിന്റെ അകത്തുവച്ചാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: