കോട്ടയം: ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ദേശീയ സമ്മേളനം ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനം 18ന് സമാപിക്കും. ഇന്ന് വൈകിട്ട് 5ന് പ്രസ്സ് ക്ലബില്‍ പ്രളയ റിപ്പോര്‍ട്ടിങിലെ മാധ്യമ പ്രതിബദ്ധത എന്ന വിഷയത്തില്‍ സെമിനാര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എം.ഒ. വര്‍ഗ്ഗീസ്, സിഎഎം കരീം, വി. ജയകുമാര്‍, കെ.എന്‍.ആര്. നമ്പൂതിരി എന്നിവര്‍ സംസാരിക്കും.
16ന് വൈകിട്ട് 5ന് തിരുനക്കര മൈതാനിയില്‍ നിന്നും സിഎസ്ഐ റിട്രീറ്റ് സെന്ററിലേക്ക് ബൈക്ക് റാലി നടക്കും. 5.15ന് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജയിംസ്കുട്ടി ജേക്കബ്, ഗോപന് നമ്പാട്ട്, ജയിസണ്‍ മാത്യു, എം.സി. ശിവകുമാരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: