ന്യൂദല്‍ഹി: യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധനും മകനും അറസ്റ്റില്‍. ആസിഫ് ഖാന് എന്ന ആശു മഹാരാജും മകന് സമര് ഖാനുമാണ് കഴിഞ്ഞ രാത്രിയില്‍ അറസ്റ്റിലായത്. ഇയാളുടെ ദല്‍ഹിയിലെ ആശ്രമത്തില്‍ നിന്നായിരുന്നു അറസ്റ്റ്.
ആസിഫ് ഖാനും കൂട്ടുകാരും മകനും 2008 മുതല്‍ 2013വരെയുള്ള കാലത്ത് പല കാര്യങ്ങള്‍ക്കായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി മകളെയും അവര്‍ ഇംഗിതങ്ങള്‍ക്ക് ഇരയാക്കിയതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: