അലഹബാദ്: മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് റോഡിന് നടുക്ക് സ്ഥാപിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രതിമ അടുത്ത പാര്‍ക്കിലേക്ക് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു. ബല്‍സന്‍ ചൗരായിലെ റോഡ് വികസനത്തിന്റെ ഭാഗമായാണ് നടപടികള്‍.
എന്നാല്‍, റോഡില്‍നിന്ന് ഏറെ അകലത്തുള്ള പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പ്രതിമ നീക്കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവൃത്തി തടഞ്ഞു, മുദ്രാവാക്യം വിളിച്ചു. പ്രതിമ അതീവ സുരക്ഷിതമായി അടുത്തുള്ള പാര്‍ക്കിലാണ് സൂക്ഷിച്ചിരിക്കുന്നത്. റോഡു പണി കഴിഞ്ഞാലുടന്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: