തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് തീപിടിത്തം. ക്ഷേത്രം മേല്‍ക്കൂരയുടെ ഒരുഭാഗം കത്തിനശിച്ചു. തുറവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് വളമംഗലം ശ്രീഭൂതനിലം ക്ഷേത്രത്തിലാണ് അഗ്നിബാധ ഉണ്ടായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ശ്രീകോവിലിനോട് ചേര്‍ന്നുള്ള വലിയമ്പലത്തിന്റെ തെക്കുപടിഞ്ഞേറേ മൂലയാണ് കത്തിനശിച്ചത്. നിത്യപൂജ ഇല്ലാത്ത ഇവിടെ പുലര്‍ച്ചെ വിളക്ക് തെളിക്കാന്‍ എത്തിയവരാണ് മേല്‍ക്കൂര കത്തുന്നത് കണ്ടത്.
കുത്തിയതോട് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്. ഷോര്‍ട്ട്സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: