കൊച്ചി : പ്രളയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 19 ന് പരിഗണിക്കാന്‍ മാറ്റി.
ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദുരിത ബാധിതര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായി 10,000 രൂപ വീതം നല്‍കിയതിന്റെ വിശദമായ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കണമെന്നതാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: