വിരാട് കോഹ്‌ലി ഇല്ലെങ്കിലും ഇന്ത്യ മികച്ച ടീം തന്നെ: പാക് പേസര്‍

Saturday 15 September 2018 3:04 am IST

ദുബായ്: വിരാട് കോഹ്‌ലിയുടെ അഭാവത്തിലും ഇന്ത്യ ലോക നിലവാരമുള്ള ടീമാണെന്ന് പാക്കിസ്ഥാന്റെ പേസ് ബൗളര്‍ ഫഹീം അഷറഫ്. കോഹ് ലിയുടെ അഭാവം ഇന്ത്യന്‍ ടീമിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അഷ്‌റഫ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയില്‍ അഞ്ചു മത്സരങ്ങളിലായി രണ്ട് സെഞ്ചുറി അടക്കം 593 റണ്‍സ് നേടിയ കളിക്കാരനായ കോഹ്‌ലി. 59.3 ശതമാനമാണ് ശരാശരി. അമിത ജോലി ഒഴിവാക്കുന്നതിനായി കോഹ്‌ലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോഹ് ലിക്ക് പകരം രോഹിത് ശര്‍മയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്നത്.കോഹ്‌ലി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ വിലകുറച്ച് കാണില്ല. ഏകദിനത്തിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ കോഹ് ലിയുടെ അഭാവത്തിലും ഇന്ത്യ മികച്ച ടീം തന്നെയാണെന്ന് അഷ്‌റഫ് വ്യക്തമാക്കി.

ഇന്ത്യയെ നേരിടാനായി ശക്തമായ പരിശീലനത്തിലാണ് ഞങ്ങള്‍. ബാറ്റിങ്ങും ബൗളിങ്ങും ഫീല്‍ഡിങ്ങുമൊക്കെ മെച്ചപ്പെടുത്തും. ഇന്ത്യക്കെതിരെ വിജയം നേടുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയാണ് ഇന്ത്യ - പാക്കിസ്ഥാന്‍ പോരാട്ടം.  പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നാളെ ഹോങ്കോങ്ങുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം പതിനെട്ടിനാണ്. ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.