കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുള്ള ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് , കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കഴിഞ്ഞ സീസണെ അപേഷിച്ച് കുറഞ്ഞ നിരക്കുകളാണ് ഈ വര്‍ഷം ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഈ മാസം 24 നു മുന്‍പ് തന്നെ പ്രത്യക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് പേറ്റിഎമ്മുമായി മൂന്ന് സീസണുകളിലേക്ക് ബ്ലാസ്റ്റേഴ്സ് ധാരണയില്‍ എത്തിയിട്ടുണ്ട് പേറ്റിഎം വെബ്ബ് സൈറ്റായHttp://pa-tm.com/events/kochi/footballisl, അസ്സോസിയേറ്റ് സ്ഥാപനമായ ഇന്‍സൈഡര്‍ ഇന്‍ വെബ്ബ് സൈറ്റ് Http:/insider.in/islkeralablastersfc/article, എന്നിവ വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകള്‍ മാറ്റുന്നതിനായി ക്യുവില്‍ നില്‍ക്കേണ്ട. ഇ – ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ കൗണ്ടറില്‍ സ്കാന്‍ ചെയ്ത് ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ആദരിക്കുമെന്നു കേരളാ ബ്ലാസ്റ്റേഴ്സ് സി. ഇ. ഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. കേരളാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. എം. ഐ മേത്തര്‍, കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രുപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ തോമസ് മുത്തൂറ്റ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: