ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഒന്നില്‍ കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമിന് അവസരമൊരുക്കണമെന്ന് മുഖ്യ പരിശീലകന് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനോട് അഭ്യര്‍ഥിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ഒരു പിരിശീലന മത്സരം മാത്രമാണ് കളിച്ചത്. ഇത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പ്രകടനത്തെ ബാധിച്ചെന്ന് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്രിയുടെ അഭ്യര്‍ഥന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-4 നാണ് തോറ്റത്.
കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുന്നതിന് ഞാന്‍ എതിരല്ല. ഇംഗ്ലണ്ടില്‍ രണ്ടാം ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീം ഏറെ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടാന്‍ കഴിയുമായിരുന്നെന്ന് ശാസ്ത്രി പറഞ്ഞു. ഈ വര്‍ഷം നവംബര്‍ 21 ന് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കും. മുന്ന് മത്സരങ്ങളുളള ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ പര്യടനം ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: