ചാരക്കേസ്; അന്വേഷണം ഉദ്യോഗസ്ഥരിൽ ഒതുക്കരുത്: ബിജെപി

Saturday 15 September 2018 3:05 am IST

തിരുവനന്തപുരം: ഐഎസ്ആര്‍ഒ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനുള്ള അന്വേഷണത്തില്‍ കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥന്മാരില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. 

കേന്ദ്ര ഇന്റലിജന്‍സിലെ ചില ഉന്നതര്‍ക്കും ഗൂഢാലോചനയില്‍  പങ്കുണ്ട്. അവരില്‍ പ്രധാനിയാണ് കേന്ദ്ര ഇന്റലിജസിനുവേണ്ടി ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ച മുന്‍ ഗുജറാത്ത് എഡിജിപി ആര്‍.ബി. ശ്രീകുമാര്‍. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ പ്രതിപ്പട്ടികയില്‍ പെടുത്തിയതും അദ്ദേഹം ചാരപ്രവര്‍ത്തനം നടത്തിയതായി  റിപ്പോര്‍ട്ടു ചെയ്തതും ആര്‍.ബി. ശ്രീകുമാറാണ്. ഫൗസിയ ഹസന്‍, മറിയം റഷീദ എന്നീ മാലി വനിതകളെ സംസ്‌കാരത്തിന്റെ എല്ലാ സീമകളും ലംഘിച്ച് ചോദ്യം ചെയ്തതും  ശ്രീകുമാറാണ.് 

കേസ് ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി, ഭാരതത്തിന്റെ ബഹിരാകാശ പരിപാടി അന്തരാഷ്ട്ര തലത്തില്‍ ഇകഴ്ത്തിക്കാട്ടി, ഭാരത ബഹിരാകാശ ശാസ്ത്ര സമൂഹത്തിന്റെ ആത്മവീര്യം കെടുത്തി. അതിനാല്‍ ജുഡിഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനയില്‍  ഈ പ്രശ്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.  

ഭാരതം ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള ചില വന്‍ശക്തികളുടെ ഗൂഢാലോചനയുടെ ഉപോത്പന്നമാണ് ഐഎസ്ആര്‍ഒ കേസും വിവാദങ്ങളും. ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.