കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പൊളിക്കാന്‍ നീക്കം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തുന്ന, കത്തോലിക്കാ സഭയിലുള്ളവരെ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനാണ് ശ്രമം .
കത്തോലിക്കാ സഭയ്ക്ക്. ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറാണ് ഇപ്പോള്‍ സമരം നടക്കുന്ന വേദി. ഇവിടെ നിന്ന് സമരം മാറ്റിക്കാന്‍ കത്തോലിക്കാ സഭയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചില രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. പൊതുജന വികാരം എതിരാകുമെന്നതിനാല്‍ അവര്‍ പരസ്യമായി രംഗത്തുവരുന്നില്ല.
എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വഞ്ചി സ്ക്വയറിലെ സമരപ്പന്തലില്‍ ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം ജില്ലയില്‍ നിന്നുള്ള വികാരിമാരും സന്ന്യാസിനിമാരും പിന്തുണ അറിയിച്ചെത്തും. കേരളമെമ്പാടും വൈകിട്ട് പ്രതിഷേധ പ്രകടനങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: