തൃശൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ വാര്‍ഷിക സമന്വയ ബൈഠക് ആരംഭിച്ചു. സര്‍കാര്യവാഹ് ഭയ്യാജി ജോഷി പങ്കെടുക്കുന്നുണ്ട്.
വെള്ളപ്പൊക്കത്തില്‍ ജീവഹാനി സംഭവിച്ചര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായവര്‍ക്കും ആദരമര്‍പ്പിച്ചായിരുന്നു തുടക്കം. തൃശൂര്‍ പൂങ്കുന്നം പാറമേക്കാവ് സ്കൂളിലാണ് ബൈഠക്.
എല്ലാ വര്‍ഷവും നടക്കുന്ന യോഗം, സംഘപരിവാര്‍ സംഘടനകളെന്ന് വിളിക്കപ്പെടുന്ന വിവിധ സംഘടനകളുടെ സംയുക്ത പ്രവര്‍ത്തനത്തിനുള്ള പദ്ധതിയാസൂത്രണമാണ്. വിവിധ ക്ഷേത്ര സംഘടനകളുടെ സംസ്ഥാനതല ചുമതലവഹിക്കുന്നവരാണ് പങ്കെടുക്കുന്നത്. സര്‍കാര്യവാഹ് മാര്‍ഗദര്‍ശനം നല്‍കും. നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: