ബിഷപ്പിന്റെ പീഡനം: വത്തിക്കാന്‍ ഇടപെടുന്നു

Saturday 15 September 2018 10:27 am IST
ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ  വത്തിക്കാൻ ഇടപെടുന്നു. ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

സിബിസിഐ പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. കന്യാസ്ത്രീ നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യനപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. സ്ഥിതിഗതികൾ ഗൗരവമായ സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. 

നേരത്തെ മുംബൈ അതിരൂപതയും ബിഷപ്പിന്റെ സ്ഥാനം ഒഴിയൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.