കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

Saturday 15 September 2018 11:04 am IST
ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് എംജെ കോണ്‍ഗ്രിഗേഷന്റെ കണ്ടെത്തല്‍ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിന് ഒപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്.

കൊച്ചി:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് പ്രതികാരം തീര്‍ത്ത മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു. ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട ഇരയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒന്നും പുറത്തുവിടാന്‍ പാടില്ല എന്ന നിയമം ലംഘിച്ചതിനാണ് കേസ്. 

ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് എംജെ കോണ്‍ഗ്രിഗേഷന്റെ കണ്ടെത്തല്‍ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിന് ഒപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും പുറത്തുവിട്ടത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മിഷനറീസ് ഓഫ് ജീസസിന് എതിരെ കേസെടുത്തത്.  

ഫ്രാങ്കോ മുളയ്ക്കലിന് ഒപ്പം ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിടുന്ന ചിത്രമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. പത്രക്കുറിപ്പിനൊപ്പം നല്‍കിയ ചിത്രം മാധ്യമങ്ങള്‍ തിരിച്ചറിയുംവിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദി ആയിരിക്കില്ലെന്ന അറിയിപ്പോടെയായിരുന്നു മിഷനറീസ് ഓഫ് ജീസസിന്റെ വാര്‍ത്താക്കുറിപ്പ്.  ബിഷപ്പിനെതിരായ അന്വേഷണ കമ്മിഷന്റെ പ്രാഥമിക കണ്ടെത്തലുകള്‍ എന്ന പേരിലായിരുന്നു വാര്‍ത്താക്കുറിപ്പ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.