സുരക്ഷാ സന്നാഹം ഇല്ലാതെ പ്രധാനമന്ത്രി
ന്യൂദല്‍ഹി: സ്വച്ഛതാ ഹി സേവാ പരിപാടിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ക്കൊപ്പം ഇറങ്ങിയ പ്രധാനമന്ത്രി ഏറെ തിരക്കുള്ള പഹാഡ് ഗഞ്ചില്‍ വന്നത് സുരക്ഷാ സന്നാഹമില്ലാതെ. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പ്രധാനമന്ത്രി മോദിയുടെ വാഹനം കുടുങ്ങി. എന്നാല്‍ ജനങ്ങള്‍ക്കൊപ്പം അവരെയും കൂട്ടി ശുചീകരണങ്ങള്ക്കിറങ്ങുകയായിരുന്നു.
തെലങ്കാന: ബിജെപി എല്ലാ സീറ്റിലും
ഹൈദരാാബാദ്: തെലങ്കാനാ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ബിജെപി മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഒമ്പതു മാസം കഴിഞ്ഞ് പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയാല്‍ മതിയാകുന്ന തെരഞ്ഞെടുപ്പ് നേരത്തേയാക്കി കോടികള്‍ പാഴാക്കുന്ന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ജനങ്ങളോട് സമാധാനം പറയണം.
ബംഗാളില്‍ മഴ, വെള്ളപ്പൊക്കം
കൊല്‍ക്കത്ത: ബംഗാളില്‍ വെള്ളപ്പൊക്കം. മഴയത്ത് മണ്ണിടിഞ്ഞ് ദേശീയപാതകളില്‍ യാത്ര തടസപ്പെട്ടു. എന്‍എച്ച് 10, എന്‍എച്ച് 13 യാത്ര തടസമായി. ഡാര്‍ജിലിങ്ങിലാണ് മണ്ണിടിച്ചില്‍.
മണിപ്പൂരില്‍ ബിജെപി രണ്ട് സീറ്റിലും
ഇംഫാല്‍: 2019 ലെ പൊതു തെരഞ്ഞെടുപ്പിന് ബിജെപി പ്രവര്‍ത്തനം തുടങ്ങിയതായി ബിജെപി. മണിപ്പൂരിലെ രണ്ട് സീറ്റിലും ബിജെപി മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.
കൂട്ടബലാത്സംഗം: മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞു
റേവാഡ്: ഹരിയാനയില്‍ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് സൂപ്രണ്ട് നസ്നീന് ഭാസിന് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നു. ആശുപത്രിയില്‍ ഇരയോട് സംസാരിച്ചു, അപകട ഘട്ടം കഴിഞ്ഞു. പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരംനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: