നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്ന് സര്‍ക്കാര്‍

Sunday 16 September 2018 6:04 am IST

തിരുവനന്തപുരം:  ജീവനക്കാരുടെ എതിര്‍പ്പ് ശക്തമായതോടെ സാലറി ചഞ്ചില്‍ ഇളവുവരുത്തി സര്‍ക്കാര്‍. നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ലെന്ന് വകുപ്പ് മേധാവികള്‍ക്കും ജില്ലാകളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തില്‍പെട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവസമാഹരണം പാടില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ്. നിര്‍ബന്ധിത വിഭവസമാഹരണം സദുദ്ദേശ്യത്തോടെ ആരംഭിച്ച ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തലെന്നും ഉത്തരവില്‍ പറയുന്നു. 

സ്വമേധയാ നല്‍കുന്ന പണമാണ് സിഎംഡിആര്‍എഫിലേക്ക് സ്വരൂപിക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.