ന്യൂദല്‍ഹി: മുന്‍ ലോക ചാമ്പ്യന്‍ എല്‍. സരിതാ ദേവി , പോളിഷ് ബോക്സിങ്ങ് ചാമ്പ്യഷിപ്പില്‍ വെങ്കലം നേടി. അറുപത് കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ കസാക്ക്സ്ഥാന്റെ കരീനയോട് തോറ്റതിനെ തുടര്‍ന്നാണ് സരിതാ ദേവിക്ക് വെങ്കലം ലഭിച്ചത്.
ഇന്ത്യയുടെ ലോവ്ലിന (69 കി.ഗ്രാം), പൂജാ റാണി (81 കി.ഗ്രാം) എന്നിവരും വെങ്കലം നേടി. സെമിഫൈനലുകളില്‍ ഈ താരങ്ങള്‍ തോല്‍വി ഏറ്റുവാങ്ങി.
അതേസമയം ഫൈനലിലെത്തിയ മേരി കോമും (48 കി.ഗ്രാം) മനീഷയും (54 കി.ഗ്രാം) വെളളി മെഡല്‍ ഉറപ്പാക്കി. യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജ്യോതി ഗുലിയ 51 കി.ഗ്രാം വിഭാഗത്തിന്റെ ഫൈനലിലെത്തിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: