പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് യൂനിസ് ഖാന്‍

Sunday 16 September 2018 2:39 am IST

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് പാക്കിസ്ഥാനെന്ന് മുന്‍ പാക് ക്രിക്കറ്റ് താരങ്ങളായ യൂനിസ് ഖാനും അമീര്‍ സോഹയ്‌ലും. ബുധനാഴ്ചയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്.

പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ ലീഗ് മത്സരത്തില്‍ ഇന്ന് ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ചൊവ്വാഴ്ചയാണ്. ഹോങ്കോങ്ങാണ് എതിരാളികള്‍.

പാക്കിസ്ഥാന്‍ ടീമില്‍ ഒരുപറ്റം മികച്ച താരങ്ങളുണ്ട്. പരമ്പരാഗത വൈരികളായ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഈ താരങ്ങളുടെ പ്രകടനം സഹായകമാകുമെന്ന് യൂനിസ് പറഞ്ഞു. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇതാദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ അന്ന് 180 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചു.

മികച്ച താരങ്ങള്‍ അണിനിരക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന യൂസിന് പറഞ്ഞു. ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ പാക്കിസ്ഥാന് അനായാസം ഇന്ത്യയെ മറികടക്കാനാകുമെന്ന് അമീര്‍ സോഹയ്ല്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.