മംഗോളിയ: എഎഫ്സി അണ്ടര്‍-16 യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിജയത്തുടക്കം. ലിന്‍ഡ കോമിന്റെ ഹാട്രിക്കിന്റെ മികവില്‍ ഇന്ത്യ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ തകര്‍ത്തുവിട്ടു.
ലിന്‍ഡ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ഷില്ഖി ദേവി രണ്ട് ഗോളും സുനിത മുണ്ടേ ഒരു ഗോളും സ്കോര്‍ ചെയ്തു.
അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ബുധനാഴ്ച പാക്കിസ്ഥാനെ നേരിടും. പിന്നീട് ആതിഥേയരായ മംഗോളിയയേയും ലാവോസിനെയും എതിരിടും. ഗ്രൂപ്പ് ജേതാക്കളാകുന്ന ടീമിന് അടുത്ത വര്‍ഷം നടക്കുന്ന എഎഫ്സി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.
കഴിഞ്ഞ മാസം ഭൂട്ടാനില്‍ നടന്ന സാഫ് അണ്ടര്‍-15 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: