കൊല്‍ക്കത്ത: വിരാട് കോഹ്ലിയുടെ അഭാവത്തിലും ഇന്ത്യക്ക് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളാകാനാകുമെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി.
ഇന്ത്യ മികച്ച ടീമാണ്. ഏഷ്യാ കപ്പില്‍ അവര്‍ ഒന്നാന്തരം പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് ഗാംഗുലി പത്രക്കാരോട് പറഞ്ഞു.
കോഹ് ലി കൂടി ഉണ്ടായിരുന്നെങ്കില്‍ ടീം കുറെക്കൂടി ശക്തമായേനെ. കോഹ്ലി ഇല്ലെങ്കിലും ഏഷ്യാ കപ്പ്് നേടാന്‍ കരുത്തുളള ടീമാണ് ഇന്ത്യയെന്ന് ഗാംഗുലി വെളിപ്പെടുത്തി.
കോഹ്ലിക്ക് സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച ഹോങ്കോങ്ങിനെ നേരിടും. ബുധനാഴ്ച ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായി കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: