പാലക്കാട്: പ്രസിദ്ധ നാഗക്ഷേത്രമായ ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറുശി പാതിരിക്കുന്നത്ത് മന ഏര്‍പ്പെടുത്തിയ ഏഴാമത് നാഗകീര്‍ത്തി പുരസ്കാരം പ്രഖ്യാപിച്ചു. ചേര്‍പ്പ് പെരിമ്പിളിശേരി പടിഞ്ഞാറേടത്ത് കെപിസി വിഷ്ണു ഭട്ടതിരിപ്പാട് (തന്ത്രം), കുന്ദംകുളം കോതമംഗലത്ത് വാസുദേവന്‍ നമ്പൂതിരി (വേദം), കവി എസ്. രേേമശന് നായര്‍ (സാഹിത്യം) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. പതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കന്നി മാസത്തിലെ ആയില്യം നാളായ ഒക്ടോബര്‍ അഞ്ചിന് പാതിരിക്കുന്നത്ത്മനയില് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
അകത്തെകുന്നത്ത് കൃഷ്ണന് നമ്പൂതിരി, ഡോ: കെഎംജെ നമ്പൂതിരി, ഡോ. എന്‍പി. വിജയകൃഷ്ണന് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: