കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ രണ്ടേ മുക്കാലോടെയാണ് മാര്‍ക്കറ്റിനുള്ളിലെ അഞ്ച് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. മുപ്പതോളം അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടത്തിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. പ്രദേശമാകെ കറുത്ത പുക പടര്‍ന്നിരിക്കുകയാണ്. തീപിടിത്തത്തിന്റെ ഉറവിടം കണ്ടെത്താനും ഇതുവരെയും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: