ആലത്തൂര്‍: വിഎസ് അച്യുതാനന്ദനെയും,ഗൗരിയമ്മയെയും പോലെ സമാദരണീയനായ രാഷ്ടീയ പ്രവര്‍ത്തകനാണ് ഒ.രാജഗോപാലെന്ന് മന്ത്രി എ കെ ബാലന്. ഒ.രാജഗോപാല്‍ എം എല്‍ എ യുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് മണപ്പാടം കണ്ണന്നൂര്‍ ശ്രീകാര്ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെയും,വിവാഹമണ്ഡപത്തിന്റെയും സമര്‍പ്പണ ചടങ്ങി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലെ ധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ ഉത്തമോദാഹരണമാണ് അദ്ദേഹം.ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ഥിയായി പല പ്രാവശ്യം മല്‍സരിച്ചു തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാകാത്ത മത്സരത്തില്‍ അദ്ദേഹം വിജയിയായി, എ കെ ബാലന് പറഞ്ഞു.
എട്ടു ലക്ഷം രൂപ ചെലവഴിച്ച് രാജഗോപാല്‍ തന്നെയാണു മണ്ഡപം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: