അയോധ്യയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ആഘോഷം

Sunday 16 September 2018 2:41 pm IST

ലക്‌നൗ:  അയോധ്യയില്‍ ഈ വര്‍ഷം മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്. ഇതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

നവംബര്‍ 3 മുതല്‍ 5 വരെയുള്ള ആഘോഷപരിപാടികളാണ് നടത്താന്‍ ആലോചിക്കുന്നത്.  ആഘോഷ പരിപാടികള്‍ നടത്തുന്നതിനായുള്ള പ്രൊഫഷണല്‍ ഏജന്‍സി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുകയും,പരിപാടികളുടെ അവതരണരേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

പ്രശസ്തമായ സംഘങ്ങളുടെ രാമലീല അവതരണം,ഭജന എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം സരയൂ നന്ദിയുടെ തീരത്ത് മാത്രമാണ് ദീപങ്ങള്‍ തെളിഞ്ഞതെങ്കില്‍ ഇത്തവണ തിന്മയ്‌ക്കെതിരെയുള്ള വെളിച്ചം അയോദ്ധ്യയില്‍ ആകെ തെളിയുമെന്നും യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്‌നീഷ് അവാസ്തി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.