ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

Sunday 16 September 2018 3:22 pm IST

ചണ്ഡിഗഡ്: ഹരിയാനയില്‍ പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ സൈനികള്‍ ഇപ്പോഴും ഒളിവിലാണ്. അതേ സമയം പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം തുകയുടെ ചെക്ക് പെണ്‍കുട്ടിയുടെ കുടുംബം തിരികെ നല്‍കി.നഷ്ട പരിഹാരമല്ല നീതിയാണ് വേണ്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

റിവാരിയിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് പോകവെയാണ് വിദ്യാര്‍ത്ഥിനിയെ കാറില്‍ എത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോയവരെ കൂടാതെ മറ്റ് കുറച്ചുപേര്‍ കൂടി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അവരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു. അക്രമികള്‍ ബോധം നഷ്ടപ്പെടുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

ഗ്രാമത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ മകളുടെ പരാതില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരു സ്റ്റേഷനിലേക്ക് ഓടിച്ചതായും മാതാപിതാക്കള്‍ പറയുന്നു.

സിബിഎസ്ഇ റാങ്ക് ജേതാവായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച്ച കോച്ചിങ്ങ് ക്ലാസിലേയ്ക്ക് പോകവേയാണ് പ്രതികള്‍ തട്ടികൊണ്ട് പോയത്.പിന്നീട് മയക്ക്മരുന്ന് നല്‍കി കൂട്ടമാനഭംഗത്തിന് ഇരയാക്കി. പന്ത്രണ്ടോളം പേര്‍ പീടിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.എന്നാല്‍ പോലീസ് എഫ്.ഐ.ആറില്‍ മൂന്ന് പേരെ മാത്രമേ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.