ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നെഹ്റുവിന്റെ കാലം തൊട്ട് സോണിയയുടെ കാലം വരെയുള്ള 70ലേറെ വര്‍ഷങ്ങള്‍ എടുത്ത് നോക്കുമ്പോള്‍ പാവപ്പെട്ടവന്റെ അവകാശം സംരക്ഷിക്കുവാന്‍ കോണ്‍ഗ്രസ് ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തേക്ക് നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ലെന്നുള്ള നിലപാട് ബിജെപിയും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുമ്പോള്‍ അതിന് നേരെ വിപരീതമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: