കൊച്ചി: സമരപ്പന്തലില്‍ നിരാഹാരസമരം നടത്തിയിരുന്ന സ്റ്റീഫന്‍ മാത്യുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരസമരം ആരംഭിച്ചു.
അതേസമയം ബിഷപ്പിനെതിരായ പ്രതിഷേധം സഭാവിശ്വാസികള്ക്കിടയിലും ശക്തമാവുകയാണ്. കടവന്ത്ര സെന്റ് ജോസഫ്സ് പള്ളി ഇടവകയിലെ 40 പേര് ഇന്നലെ സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തി. സത്യം സംരക്ഷിക്കേണ്ട രൂപതാ അധ്യക്ഷന്മാരുടെ സമരം അവരുടെ കളങ്കത്തെയാണ് സൂചിപ്പിക്കുന്നതെന്നും ധാര്മികസമരത്തിന് വിജയം വരെ എല്ലാ പിന്തുണയുണ്ടായിരിക്കുമെന്നും ഇടവകയെ പ്രതിനിധീകരിച്ച് ജോണ്സണ് പാട്ടത്തില്‍ പറഞ്ഞു. എറണാകുളം രൂപതയിലെ തിരുനെല്ലൂര്‍ ഇടവകയില്‍ ബിഷപ്പിന്റെ കോലം കത്തിച്ചുകൊണ്ടാണ് കന്യാസ്ത്രീകള്ക്കുള്ള പിന്തുണ ഇവര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: