പാലക്കാട്: എതിരാളികളെ വിമര്‍ശിക്കുമ്പോഴും പക്വതയും പ്രതിപക്ഷ ബഹുമാനവും കാണിക്കുന്ന വ്യക്തിത്വമാണ് ഒ. രാജഗോപാലിന്റേതെന്ന് മന്ത്രി എ.കെ. ബാലന് അഭിപ്രായപ്പെട്ടു. മണപ്പാടം ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എയുടെ നവതിമണ്ഡപ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തിലെ പൊതുപ്രവര്‍ത്തകരില്‍ ഏറ്റവും ആദരണീയനാണ് രാജഗോപാല്‍. വിമര്‍ശിക്കുമ്പോഴും പക്വതയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. വാക്കുകൊണ്ടുപോലും എതിരാളികളെ അദ്ദേഹം നോവിക്കാറില്ല. സ്വന്തം ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും പ്രതിപക്ഷ ബഹുമാനം അദ്ദേഹം കാണിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ഇസ്മയില്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബല്‍ക്കീസ്, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് നന്ദകുമാര്‍, സിപിഎം പുതുക്കോട് എല്‍സി സെക്രട്ടറി എം.കെ. ചന്ദ്രന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ഇസ്മയില്‍, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. സല്‍പ്രകാശ്, സിപിഐ ലോക്കല്‍ സെക്രട്ടറി പി.എം. അലി, ലീഗ് സെക്രട്ടറി മീരാന്‍ മൊയ്ദീന്, ആര്‍എസ്എസ് മണ്ഡലം കാര്യവാഹ് എ. പ്രമോദ്, ഒ. ഗിരിധരന്, ഒ. മാധവനുണ്ണി, രാജഗോപാലിന്റെ മകന് സംവിധാനയകന് ശ്യാമപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഒ. രാജഗോപാല്‍ മറുപടി പ്രസംഗം നടത്തി. മന്ത്രി എ.കെ. ബാലന് മന്ദിരത്തിന്റെ താക്കോല്‍ നന്ദകുമാറിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: