മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഈ വര്‍ഷം ആഗസറ്റ് 30 വരെ എയര്‍ കസ്റ്റംസ് കരിപ്പൂരില്‍ പിടികൂടിയത് 30.54 കോടി രൂപയുടെ സ്വര്‍ണമാണ്. 357 കേസുകളിലായി 101 കിലോഗ്രം സ്വര്‍ണമാണ് എട്ട് മാസത്തിനിടെ പിടിച്ചെടുത്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവുമധികം സ്വര്‍ണം പിടികൂടിയ വിമാനത്താവളവും കരിപ്പൂരാണ്. ചെറിയ വിമാനങ്ങള്‍ മാത്രമായിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ വലിയ വിമാനങ്ങള്‍ കൂടി സജീവമായാല്‍ എന്താകും അവസ്ഥയെന്നാണ് അധികൃതര്‍ ചോദിക്കുന്നത്.
ഫെബ്രുവരിയിലാണ് ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്, 68 എണ്ണം. ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചത് മെയ് മാസത്തിലാണ്, 62 കേസുകളിലായി 21.64 കിലോഗ്രാം. ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധബന്ധമാണ് കള്ളക്കടത്തുകാര്‍ക്ക് ഇവിടെ സാധ്യത വര്‍ധിപ്പിക്കുന്നത്. മുമ്പ് 10 മുതല്‍ 20 കിലോഗ്രാം സ്വര്‍ണം വരെ ഒറ്റത്തവണ കടത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ, പിടിക്കപ്പെട്ടാല്‍ ശിക്ഷ കടുക്കുമെന്നതിനാല്‍ കള്ളക്കടത്തുകാര്‍ സ്വര്‍ണത്തിന്റെ അളവ് കുറച്ചു. പിടിക്കപ്പെടുന്നത് ഒരു കോടിയില്‍ താഴെ വിലയുള്ള സ്വര്‍ണമെങ്കില്‍ കണ്ടുകെട്ടി പ്രതികളെ ജാമ്യത്തില്‍ വിടുന്നതാണ് പതിവ്.
സരുണ്‍ പുല്‍പ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: